എന്താണ് Emotional Intelligence (EQ) അല്ലെങ്കില്‍ എന്താണ് Intelligence Quotient (IQ). ഇവ രണ്ടും തമ്മിലുള്ള വത്യാസം എന്താണ്. നമുക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ് ഇത്. നമ്മോടോപ്പോം പഠിച്ചിരുന്ന ചില സഹപാഠികള്‍ പഠിക്കാന്‍ വളരെ മിടുക്കന്‍മാരായിരുന്നു . Mathematical Problems Solve ചെയ്യുന്നതിലും. പരീക്ഷയിലും ഇവന്മാര്‍ നമ്മയോക്കെ കടത്തി വെട്ടി നല്ല മാര്‍ക്ക് score ചെയ്യും. അതാണ് Intelligence Quotient അഥവാ IQ . അത് പലപ്പോഴും നമുക്ക് ലഭിക്കുക പാരംബ്ബര്യമായിട്ടായിരിക്കും. അധ്യാപിക, പ്രൊഫസര്‍, ഡോക്ടര്സ്, scientists ഇവരുടെ മക്കള്‍ നല്ല brilliants ആയിരിക്കും. കാരണം inheritance മുഖേന മാതാപിതാക്കളുടെ കഴിവുകള്‍ മക്കളിലേക്ക് പകര്‍ന്നു കിട്ടും. ചുരുക്കി പറഞ്ഞാല്‍ അച്ഛനും അമ്മയും തല്ലിപോളികള്‍ ആയിരുന്നാല്‍ മക്കളും തല്ലിപോളികലാകും. അച്ഛനും അമ്മയും നന്നായിരുന്നാല്‍ മക്കളും നന്നായിരിക്കും.
അപ്പോള്‍ നിങ്ങള്‍ ചോദിക്കാം ഉയര്‍ന്ന IQ ഉള്ളവര്‍ മാത്രമേ ജീവിത വിജയം കൈവരിക്കുകയുള്ളൂ എന്ന്. അല്ല ഇവിടെയാണ് Emotional Intelligence അഥവാ EQ വിന്റെ പ്രയോജനം. എന്താണ് ഈ EQ , ഒരു വ്യക്തിയുടെ EQ പലപ്പോഴും നമുക്ക് മനസിലാകുക അയ്യാളുമായി അടുത്ത് ഇടപഴകുമ്പോള്‍ മാത്രമാണ്. ചുരുക്കിപറഞ്ഞാല്‍ , ശത്രു മനസ്സില്‍ കാണുമ്പോള്‍ നമ്മള് മാനത്ത് കണ്ടിരിക്കണം . അതാണ് ഈ EQ . ശത്രുവിനെ നിലയ്ക്ക് നിര്‍ത്തുക. എതിരാളി അറിയാതെ എതിരാളിക്കിട്ടു പണി കൊടുക്കുക , എതിരാളിയുടെ മനസ്സ് വായിക്കുക ഇവയെല്ലാം Emotional Intelligence ഇള്‍ പെടും. അപ്പോള്‍ നിങള്‍ ചോദിച്ചു പോകാം എങ്ങിനെയാണ് EQ ഉണ്ടാക്കിയെടുക്കുക. അത് ഉണ്ടാക്കിയെടുക്കുകയല്ല താനേ ഉണ്ടായി പോകുന്നതാണ്. കാരണം , നമുക്ക് പണി കിട്ടി പണി കിട്ടി അവശനാകുമ്പോള്‍ നാം താനേ മറ്റുള്ളവനിട്ടു പണി കൊടുക്കും. അപ്പോള്‍ നമ്മുടെ Emotional Intelligence ഉണരും.
ഒരു വ്യക്തിയുടെ ബാല്യ കാലത്തില്‍ നല്ല Intellectual Intelligence (IQ) ഉണ്ടാകാം , കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ അത് നമുക്ക് ലഭിക്കുക inheritance മുഖേനയാണെന്നു. പക്ഷെ അവനു ഒരിക്കലും Emotional Intelligence (EQ) ഉണ്ടായിരികനമെന്നില്ല. കാരണം ബാല്യ കാലത്തില്‍ പണികള്‍ കിട്ടാനുള്ള അവസരങ്ങള്‍ വളരെ കുറവാണു. പിന്നെ എപ്പോഴാണ് ഈ Emotional Intelligence (EQ) ഉണ്ടാവുക. നാം കോര്‍പ്പറേറ്റ് ലൈഫില്‍ പ്രവേശിക്കുമ്പോള്‍ ആണ് നമുക്ക് പതുക്കെ പതുക്കെ EQ ഉണ്ടാവുക. കാരണം കോര്‍പ്പറേറ്റ് ലൈഫില്‍ പണികളുടെ അയ്യര് കളിയായിരിക്കും. പാര വച്ചും പാര എടുത്തും നമ്മുടെ ഉള്ളില്‍ Emotional Intelligence (EQ) വളരാന്‍ തുടങ്ങും. പിന്നെ പിന്നെ കണ്ണില്‍ കാണുന്നവനെയൊക്കെ നമ്മള് പണിഞ്ഞു കൊണ്ടേയിരിക്കും. പലപ്പോഴും Emotional Intelligence (EQ) നമുക്ക് പ്രയോജനം ചെയ്യുക ബിസിനസ് മേഖലയിലാണ്. കാരണം അവിടെയാണല്ലോ പണി കിട്ടാന്‍ അവസരങ്ങളേറെ. ചുരുക്കി പറഞ്ഞാല്‍ പരാജയങ്ങളും , തിരിച്ചടികളും നമ്മുടെ ഉള്ളിലെ Emotional Intelligence (EQ) നെ വളര്‍ത്തും.
പക്ഷെ , വീണ്ടും ഒരു ചോദ്യം അവശേഷിക്കുന്നു. ജീവിത വിജയത്തിന് Intelligence Quotient (IQ) ആണോ Emotional Intelligence (EQ) വേണ്ടത്. തീര്‍ച്ചയായും Emotional Intelligence (EQ) തന്നെയാണ്. കാരണം Intelligence Quotient (IQ) എന്നത് Mathematical Problems Solve ചെയ്യുന്നതിനും, പരീക്ഷ പാസ്സകുന്നതിനും മാത്രമേ ഉപകരിക്കു. പക്ഷെ Emotional Intelligence (EQ) ഉള്ളവന്‍ ഏതു മേഖലയായാലും, എന്തൊക്കെ പരാജയങ്ങള്‍ സംഭവിച്ചാലും കര കയറും. പാലം കുല്ങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നര്‍ത്ഥം.

0 comments:
Post a Comment