പ്രിയ സുഹൃത്തുക്കളെ , വളരെ ഗൗരവമുള്ള ഒരു കാര്യമാണ് ഞാനിവിടെ വ്യക്തമാക്കുന്നത് . കന്യാസ്ത്രീ മഠങ്ങളിലെ മരണങ്ങൾ . വര്ഷങ്ങളായി ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു . എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് . ഞാൻ ഒരു കാര്യം പറയട്ടെ . ഇന്ന് കന്യാസ്ത്രീ മഠത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന അഥവാ കന്യാസ്ത്രീ ജീവിതം നയിക്കുന്ന പലരും മഠത്തിൽ ചേർന്നത് പരപ്രേരണയാലാണ് . 80 ശതമാനം വ്യക്തികളും ഒന്നുകിൽ അവരുടെ മാതാപിതാക്കളുടെ നേര്ച്ച മൂലമോ അഥവാ കെട്ടിച്ചയക്കാൻ കാശില്ലാതെ മാതാപിതാക്കളെ വിഷമിപ്പിക്കരുത് എന്ന് കരുതി മഠത്തിൽ ചേർന്നവരാണ് . മാതാപിതാക്കളോട് ഒരു കാര്യം പറയട്ടെ , നിങ്ങൾ നിങ്ങളുടെ മക്കളെ സന്യാസ ജീവിതത്തിലേക്ക് പറഞ്ഞയക്കുമ്പോൾ അവരോടു ഒരു കാര്യം ചോദിക്കുക . നിനക്ക് മഠത്തിൽ ചേരാൻ അഥവാ സെമിനാരിയിൽ ചേരാൻ 100 ശതമാനം സമ്മതമാണോ . അല്ലാതെ നിങ്ങളുടെ കുടുംബത്തിലെയോ അഥവാ നിങ്ങളുടെയോ നേർച്ചയായിട്ടു മക്കളെ മഠങ്ങളിലോ സെമിനാരിയിലോ പറഞ്ഞയക്കരുത് . Wings of Fire എന്ന ബുക്കിൽ അബ്ദുൽ കലാം പറയുന്ന കുറെ വാക്കുകൾ ഉണ്ട് . Your children are not your children. They are the sons and daughters of Life's longing for itself. They come through you but not from you. You may give them your love but not your thoughts. For they have their own thoughts.
- A.P.J. Abdul Kalam, Wings of Fire. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ എത്ര വേണോ സ്നേഹിക്കാം . പക്ഷെ നിങ്ങളുടെ ചിന്തകൾ അവരുമായി പങ്കു വയ്ക്കരുത് . അവരെ സ്വയം ചിന്തിക്കാൻ അനുവദിക്കുക . അവർക്കു അവരുടെ ജീവിതം തിരഞ്ഞെടുക്കാൻ അനുവദിക്കുക .
സന്യാസ ജീവിതം എന്ന് പറയുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള ഒരു കാര്യമല്ല . അത് വളരെ പവിത്രമായ ഒന്നാണ് . എന്നോട് ഒരു പള്ളീലച്ചൻ പറഞ്ഞതാണ്. ഇനി ഒരു ജീവിതമുണ്ടെങ്കിൽ ഞാൻ സന്യാസ ജീവിതം തിരഞ്ഞെടുക്കില്ല . പല പള്ളീലച്ചന്മാരുടെയും അവസാന നാളുകൾ നരക തുല്ല്യമായ ജീവിതം നയിച്ചിട്ടാണ് ഈ ലോകത്തോട് വിട പറയുന്നത് . എന്ത് കൊണ്ട് പള്ളീലച്ചന്മാർക്കു കല്യാണം കഴിച്ചു കൂടാ . പല സഭകളും അതിനനുവദിക്കുന്നുണ്ട് . RC പോലുള്ള സഭകൾ അതിനനുവദിക്കുന്നില്ല . പ്രകൃതി വികാരങ്ങൾ മനുഷ്യന് നൽകിയിരിക്കുന്നത് അത് പ്രകടിപ്പിക്കാനാണ് . അവരുടെ അവസാന നാളുകളിൽ അവരെ ശുശ്രൂഷിക്കാനും അവരുടെ വികാരങ്ങൾ പങ്കു വയ്ക്കാനും ഒരു ഇണ ആവശ്യമല്ലേ . എൻ്റെ വീടിനടുത്തുള്ള ഒരു പള്ളീലച്ചൻ മരിച്ചിട്ടു 4 ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് . മരണം സ്വാഭാവികമായിരുന്നു .
വളരെ വര്ഷങ്ങൾക്കു മുൻപ് സമൂഹത്തിൽ ചർച്ച ചെയ്തിരുന്ന ഒരു കാര്യമുണ്ട് . പോലീസിലെ ക്രിമിനൽസ് . അത് പോലെ തന്നെയാണ് സഭയ്ക്കുള്ളിലും . ഇന്ന് ലോകത്തിലെ സന്യാസ സമൂഹം കാഴ്‌ചവയ്ക്കുന്ന സേവനങ്ങൾ നിരവധിയാണ് . നല്ല വിദ്യാഭ്യാസം , നല്ല ആശുപത്രികൾ . പ്രീ മാര്യേജ് കോഴ്സ് .അങ്ങനെ നിരവധി . അതിനടയിൽ ഒന്നോ രണ്ടോ ക്രിമിനൽസ് കാണിക്കുന്ന സ്വഭാവ വൈകൃതം മൂലം എല്ലാവരെയും കുറ്റപ്പെടുത്തരുത് . സഭയിൽ നല്ലസമരിയക്കാരനുമുണ്ട് . എന്റെ നാട്ടിൽ divorce cases കുറവാണു . കാരണം എന്റെ നാട്ടിലെ കുടുംബങ്ങളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുക പള്ളി മേടകളിലും കന്യാസ്ത്രീ മഠങ്ങളിലുമാണ് . ഒരിക്കലും അത് കുടുംബ കോടതികളിൽ എത്തി പെടുന്നില്ല . അത്തരം കാര്യങ്ങളിൽ സഭ വഹിക്കുന്ന പങ്കു വലുതാണ് . അതിനടിയിൽ വല്ലപ്പോഴും സഭയ്‌ക്കിടയിലുള്ള ചില ക്രിമിനൽസ് കാരണം സഭയെ മുഴുവൻ കുറ്റപ്പെടുത്തരുത് . സ്നേഹത്തോടെ നിർത്തുന്നു .

0 comments:
Post a Comment